എസ്.ഐ.ഒ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംവേദനവേദി പുറത്തിറക്കുന്ന ഷോര്‍ട്ട് ഫിലിം ‘റിവോള്‍വ്‘ എസ്.ഐ.ഒ മുന്‍ ദേശീയ പ്രസിഡണ്ട് ബിശ്റുദ്ദിന് ശര്‍ഖി പ്രമുഖ ആര്‍ട്ടിസ്റ്റ് കെ.സി മഹേഷിന് നല്കി പ്രകാശനം ചെയ്തു. ഭരണകൂട ഭീകരതയെക്കുറിച്ചും സിവില്‍ സമൂഹത്തെക്കുറിച്ചും ഏറെ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശന ചടങ്ങില്‍ പ്രശസ്ത ഷോര്‍ട്ട് ഫിലിം-ഡോക്യുമെന്ററി സംവിധായകന് അര്‍ഷദ്, എസ്.ഐ.ഒ കേന്ദ്രസമിതിയംഗം ടി. ശാകിർ, അഭിനേതാക്കളായ അനീഷ്. ജി മേനോന്, ഉണ്ണിനായർ, അഷ്റഫ്, സംവിധായകന് സക്കരിയ്യ വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സാദിഖ് മമ്പാട് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ശരത് ചന്ദ്രന് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയും ചെയ്തു. സംവേദനവേദി സെക്രട്ടറി സലീം പൂപ്പലം സ്വാഗതവും എസ്.ഐ.ഒ സംവേദനവേദി സംസ്ഥാന സമിതിയംഗം ഉമര്നസീഫ് നന്ദിയും പറഞ്ഞു
